Times of Kuwait
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാര ശ്യംഖലയായ ലുലു ഹൈപ്പർ
മാർക്കറ്റിൽ ‘ഫുഡ് ഈസ് ഗേറ്റ് 2021’ ഫെസ്റ്റിവൽ എന്ന പേരിൽ ബ്രിട്ടീഷ് ഭക്ഷ്യ
ഉൽപന്നങ്ങളുടെ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. മേയ് 26 മുതൽ ജൂൺഒന്നുവരെയാണ്
കാമ്പയിൻ. ബുധനാഴ്ച ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഖുറൈൻ ഒൗട്ട്ലെറ്റിൽ നടന്ന
ചടങ്ങിൽ കുവൈത്തിൽ പുതുതായി ചുമതലയേറ്റ് ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ
ലൂയിസ് പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മറ്റു മാനെജെമെന്റ് പ്രതിനിധികളും
ഉപഭാക്താക്കളും അത്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്. അതേസമയം, ആകർഷകമായ കട്ടൗട്ടുകളിലൂടെയും മറ്റ് അലങ്കാരങ്ങളിലൂടെയും
ആഘോഷാന്തരീക്ഷം നിലനിർത്തി ബ്രിട്ടീഷ് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും
പൈതകങ്ങളുടെയും മാതൃകകൾ തീർത്ത കലാവിരുതുകൾ അത്യാകർഷകമാണ്. ബ്രിട്ടീഷ്
പൈതകങ്ങളുടെ മോഡലുകളുമായി മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിന്റെ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് കാമ്പയിൻ
കാലയളവിൽ ലാലുവിന്റെ എല്ലാ ഔട്ട്ലെറ്റിലും ബ്രിട്ടീഷ് ബാൻഡഡ് ഉൽപന്നങ്ങളുടെ
പ്രത്യേക പ്രദർശനവും വില്പനയുമുണ്ടാവും. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ബ്രിട്ടീഷ് ഭക്ഷ്യ ഉൽപന്നങ്ങൾ
തന്നെയാണ് മേളയുടെ ആകർഷണം.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു