ലോകത്തെ കുവൈറ്റിലേക്ക് കൊണ്ടുവരുന്ന “ലിറ്റിൽ വേൾഡ് കുവൈറ്റ് “എക്സിബിഷൻ ഇന്ന് (2024 നവംബർ 20) മുതൽ കുവൈറ്റ് ഇൻ്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ മിഷ്റഫിൽ ആരംഭിക്കും. 100 ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷൻ 2025 മാർച്ച് വരെ സൗജന്യമായി പൊതുജനങ്ങൾക്കായി തുറന്നിരിക്കും.
വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യ ഭക്ഷണരുചികൾ തുടങ്ങിയവ ഒരേ കുടക്കീഴിൽ ഒരുക്കുന്ന ‘ലിറ്റിൽ വേൾഡ്’ എക്സിബിഷന് ബുധനാഴ്ച തുടക്കമാകും. മിശിരിഫ് എക്സിബിഷൻ സെന്റർ ഏരിയയിൽ ഹാൾ നമ്പർ ആറിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത് . കുവൈത്ത്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, യൂറോപ്പ്, തുർക്കിയ, ഈജിപ്ത്, ജി.സി.സി രാജ്യങ്ങൾ തുടങ്ങിയവയുടെ 14 ഓളം പവിലിയനുകൾ മേളയിലുണ്ടാകും.
വിനോദ കായിക പരിപാടികൾക്കായുള്ള പ്രത്യേക എന്റർടെയിൻമെന്റ് ഏരിയയും കുട്ടികൾക്കുള്ള ഫൺഫെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഭക്ഷണശാലകൾ ആകർഷകമാണ്. സന്ദർശകർക്കായി മിനി മൃഗശാലയും ഉണ്ടാകും. സർക്കാർ സംവിധാനമായ കുവൈത്ത് ഇന്റർ നാഷനൽ ഫെയർ അതോറിറ്റിയാണ് പദ്ധതി അവതരിപ്പിക്കുന്നത്. ദുബൈ ഗ്ലോബൽ വില്ലേജിൽ വിവിധ പവിലിയനുകൾ ഒരുക്കിയ വേഗ ഇന്റർ നാഷനൽ എക്സിബിഷൻസ് ആണ് മുഖ്യസംഘാടകർ. ഇന്ത്യ പവിലിയനും മേളയിലുണ്ടാകും. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മണി മുതൽ രാത്രി പത്തുവരെയുമാണ് സന്ദർശന സമയം. മാർച്ച് ഒന്ന് വരെ നീളുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. വേഗ ഇന്റർ ട്രേഡ് ദുബൈ സി.ഇ.ഒ ടോണി, ബാറാകാത്ത് എക്സിബിഷൻ ജി.എം അനിൽ ബേപ്പ്, പി.ആർ.ഒ അബ്ദുൽ റഹ്മാൻ, ലിറ്റിൽ വേൾഡ് ഓപറേഷൻ മാനേജർ ഫിർദൗസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആദ്യമായി കുവൈത്തിൽ ഇത്തരമൊരു സംരംഭവുമായി സഹകരിക്കുന്ന കുവൈത്ത് ഇന്റർനാഷനൽ ഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ നാസറിനോടുള്ള നന്ദി ടോണി പങ്കുവെച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്