ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥർ ജിലീബ് ഏരിയയിലെ പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രം പിടിച്ചെടുക്കുകയും നാല് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിൽപനയ്ക്ക് തയ്യാറാക്കിയ 70 ബാരൽ മദ്യവും 500 കുപ്പി നാടൻ മദ്യവും സംഘം പിടിച്ചെടുത്തു.
ഒരു വ്യക്തി ബാഗുമായി വരുന്നതായി സുരക്ഷാ പട്രോളിംഗിന് സംശയം തോന്നിയെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പട്രോളിംഗ് സംഘം ഇയാളുടെ ബാഗിൽ പ്രാദേശികമായി തയ്യാറാക്കിയ മദ്യം കണ്ടെത്തിയത് . കൂടുതൽ അന്വേഷണത്തിൽ ഒരു സമ്പൂർണ മദ്യനിർമ്മാണ യൂണിറ്റ് കണ്ടെത്തുകയും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്