ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഹാനടൻ മോഹൻലാലിന്റെ എമ്പുരാൻ കുവൈത്തിൽ മാർച്ച് 27 നു റിലീസ് ആകുന്നു. എമ്പുരാൻ്റെ വരവ് ആഘോഷമാക്കാൻ 5 ഫാൻസ് ഷോകളും എക്സ്ട്രാ ഷോകളും 48 മണിക്കൂറിനുള്ളിൽ അഡ്വാൻസ് ബുക്ക് ചെയ്ത് കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലാൽകെയേർസ്സ്.
അൽ അൻസാരി എക്സ്ചേഞ്ച് കുവൈറ്റും ഓസോൺ സിനിമാസിന്റെയും സഹകരണത്തോടെ മാർച്ച് 27നു രാത്രി 8മണി മുതൽ ഫാൻസ് ഷോകൾ ആരംഭിക്കും. ഫാൻസ് കൂട്ടായ്മ എന്നതിൽ ഉപരി ചാരിറ്റിക്ക് മുൻതൂക്കം നൽകുന്ന സംഘടന എന്ന നിലയിൽ ഫാൻസ് ഷോയിൽ നിന്നുള്ള വരുമാനം പതിവ് പോലെ നിർദ്ധനരായ രോഗികൾക്ക് സഹായമായി കൈമാറുമെന്ന് ലാൽകെയേർസ്സ് ഭാരവാഹികൾ അറിയിച്ചു.
More Stories
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു
കുവൈത്ത് ഐ. സി. എഫിന് പുതിയ നേതൃത്വം
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ യാത്രയുടെ ഭാഗമായി കുവൈറ്റിൽ ഇന്ന് നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും.