ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :ലാൽ കെയേഴ്സ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. മോഹൻലാലിൻറെ പുതിയ സിനിമയായ ‘ ആറാട്ടി’ന് കുവൈറ്റ് ഗംഭീര വരവേൽപ്പ് നൽകിയതിന് ഒപ്പം ആഘോഷങ്ങൾ ഒഴിവാക്കി നിർദ്ധന രോഗിക്ക് ചാരിറ്റി തുക മാറ്റിവച്ച് മാതൃകയാകുകയാണ് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്സ് കുവൈറ്റ്.
മുൻ മാസങ്ങളിൽ ചെയ്തതുപോലെ ഇത്തവണയും ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് മലപ്പുറം സ്വദേശിയായ ഒരു ഹൃദ്രോഗിയ്‌ക്ക് സഹായം നൽകുവാൻ ആണ് സംഘടന ഇത്തവണ തീരുമാനിച്ചത്. ഖൈത്താൻ ഓസോൺ സിനിമകൾ നടന്ന ലളിതമായ ചടങ്ങിൽ ചാരിറ്റി തുക ഫാൻസ് ഷോ കോഡിനേറ്റർ ജോർളി പി ജോസ് ജനറൽ സെക്രട്ടറി ഷിബിൻ ലാലിന് കൈമാറി.
കഴിഞ്ഞമാസം, ലാൽ കെയേഴ്സിന്റെ ആഭിമുഖ്യത്തിൽ ശാന്തി ഭവനം എന്ന പേരിൽ, ഓൺലൈൻ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കൊല്ലം സ്വദേശിനിയായ വിദ്യാർഥിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയിരുന്നു. കോവിഡ് ലോക്ക് ഡൗൺ സമയത്ത് ഫുഡ് കിറ്റ് വിതരണം ഉൾപ്പെടെ കുവൈറ്റിൽ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ലാൽ കേയെഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു.
അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി ശ്രീജിത്ത് മോഹൻദാസ്,ലാൽ കെയേഴ്സ് പ്രസിഡൻറ് രാജേഷ് ആർ ജെ , വൈസ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ, ട്രഷറർ അനീഷ് നായർ, ഈവന്റ് കോഡിനേറ്റർ പ്രശാന്ത് കൊയിലാണ്ടി ,സെന്റ്രൽ കമ്മറ്റി അംഗങ്ങളായ അഖിൽ,ലെനിൻ,എബിൻ കുളങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി