കുവൈറ്റ് ബ്യൂറോ
കുവൈത്ത് സിറ്റി :ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്‌സ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ മാസ ചാരിറ്റി വിതരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.
പുതുപ്പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് വീൽചെയറുകളും സാമ്പത്തിക സഹായവും ഉമ്മൻ ചാണ്ടി നേരിട്ട് എത്തി നിർവഹിച്ചു. ലാൽ കേയെഴ്സിന്റ ആഭിമുഖ്യത്തിൽ ജീവകാരുണ്യ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ശ്ലാഘിച്ചു.
ഓൺലൈൻ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ശാന്തി ഭവനത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്ന് ലാൽ കെയേഴ്സ് ഭാരവാഹികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്