ന്യൂസ് ബ്യൂറോ, പത്തനംതിട്ട
പത്തനംതിട്ട:- മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ 64ാം ജന്മദിനത്തിന് ചികിത്സാ സഹായം നൽകി ലാൽകെയേഴ്സ് കുവൈറ്റ്. ജന്മനാ അരക്ക് താഴെ തളർന്ന്,ചലനശേഷി നഷ്ടപ്പെട്ട നന്ദനയ്ക്കാണ് സഹായം നൽകിയത്. ചാരിറ്റി തുക ലാൽകെയേഴ്സ് കുവൈറ്റ് ട്രഷറർ അനീഷ് നായർ നന്ദനയുടെ വീട്ടിലെത്തി കൈമാറി.പ്രസ്തുത ചടങ്ങിൽ നാരങ്ങാനം ഗവ:ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മധു സൂദനൻ പിള്ള, സുനിൽകുമാർ ,ബ്ലോക്ക് റിസോഴ്സ് സെന്റർ കോർഡിനേറ്റർ ഷിഹാബുദീൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രിയ പി നായർ, സബിത ബാലൻ,ഉഷാകുമാരി,സജിനി,സുബി എന്നിവർ പങ്കെടുത്ത് ലാൽകെയേഴ്സിനോടുള്ള നന്ദി രേഖപ്പെടുത്തുകയും ജന്മദിനാശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.
ജന്മനാ അരക്ക് താഴെ തളർന്ന്,ചലനശേഷി നഷ്ടപ്പെട്ട നന്ദന ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു.നാരങ്ങാനം മഠത്തുംപടി കുറിയനേത്ത് വീട്ടിൽ ഓട്ടൊഡ്രൈവറായ മനോജിന്റെ മകളാണ് നന്ദന.ഹൃദ്രോഗ ബാധയെ തുടർന്ന് ദീർഘകാലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു മനോജ്.
കുടുംബത്തെ സഹായിക്കുവാൻ താത്പര്യമുള്ളവർ ലാൽകെയേഴ്സ്
ചാരിറ്റി കോഡിനേറ്ററുമായി ബന്ധപ്പെടുക.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്