കുവൈറ്റിലെ നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാനുള്ള വ്യാപകമായ ശ്രമങ്ങൾ സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പ് അടുത്തിടെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി നിരീക്ഷണ ക്യാമറകളുടെ സംരക്ഷണ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യാനും , സ്വകാര്യ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാനും ഉചിതമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇത്തരം സുരക്ഷാ ലംഘനങ്ങളിലൂടെ ലഭിക്കുന്ന ഏതെങ്കിലും ദൃശ്യങ്ങളോ ചിത്രങ്ങളോ പങ്കിടുകയോ വീണ്ടും പോസ്റ്റുചെയ്യുകയോ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണെന്ന് സൈബർ കുറ്റകൃത്യ വകുപ്പ് വ്യക്തമാക്കി .ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നിരീക്ഷണ ക്യാമറകൾ ശരിയായ സംരക്ഷണമില്ലാതെ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രലയം അറിയിച്ചു . പലപ്പോഴും ക്യാമറകളുടെ ഡീഫോൾട് പാസ്‌വേഡുകൾ മാറ്റാത്തതിനാലാണിത് . ഡീഫോൾട് പാസ്‌വേഡുകൾ ഉടനടി മാറ്റാനും ,സുരക്ഷിത ചാനലുകൾ വഴി മാത്രം ക്യാമറ ഫീഡുകൾ ഓൺലൈനിൽ ആക്‌സസ് ചെയ്യാനും സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പ് നിർദ്ദേശിച്ചു .
More Stories
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ