കുവൈറ്റ് സിറ്റി :കുവൈറ്റിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ജോൺ മാത്യു ( 84 ) നാട്ടിൽ നിര്യാതനായി. എറണാകുളത്തെ തേവരയിലെ വീട്ടിലായിരുന്നു അന്ത്യം.1962 ആഗസ്റ്റ് 14 നു കുവൈത്തിൽ എത്തിയ അദ്ദേഹം കുവൈത്ത് ജലവൈദ്യുത മന്ത്രാലയം ജീവനക്കാരനായാണ് പ്രവാസ ലോകത്ത് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് സ്വന്തമായി വ്യവസായ സ്ഥാപനം ആരംഭിക്കുകയും മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർക്ക് ജോലി നൽകുകയും ചെയ്തു.ഈ കാലയളവിൽ നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.
കുവൈറ്റ് ഇറാഖ് യുദ്ധത്തിൻ്റെ പശ്ചാത്തലവും പ്രവാസികളുടെ അനുഭവങ്ങളും കോർത്തിണക്കി രചിച്ച ‘ഒരു പ്രവാസിയുടെ ഇതിഹാസം’ ശാസ്ത്രവുമായി ബന്ധപ്പെട്ട പരിണാമം എന്ന പുസ്തകവും ഇവയിൽ പ്രധാനമാണ് . പ്രവാസികൾക്ക് വേണ്ടിയുള്ള നോർക്ക പദ്ധതികളുടെ ഔദ്യോഗിക പ്രതിനിധി ആയും അദ്ദേഹം.പ്രവർത്തിച്ചു.60 വർഷങ്ങൾക്ക് ശേഷം ഈ വർഷം ഓഗസ്റ്റ് അവസാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: രമണി. മക്കൾ: അന്ന, സാറ, മറിയ
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്