Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ആശങ്കയായി കുവൈറ്റിൽ സ്വകാര്യമേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. തൊഴിൽ മേഖലയിൽ 10 പ്രധാന തസ്തികകളിൽ നിന്നും വിദേശികളെ പൂർണ്ണമായും ഒഴിവാക്കാനാണ് കുവൈത്ത് ഒരുങ്ങുന്നത്.
ഇൻഫർമേഷൻ ടെക്നോളജി, മറൈൻ, സാഹിത്യം, മീഡിയ, ആർട്സ്, പബ്ലിക്ക് റിലേഷൻസ് തുടങ്ങി എല്ലാ മന്ത്രാലയങ്ങളിലെയും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അഡ്മിന്സ്ട്രേറ്റീവ് സപ്പോർട്ടിലും സർക്കാർ ഏജൻസികളിലും സ്വകാര്യവത്കരണം പൂർണമാക്കുന്നതിനാണ് സർക്കാർ നീക്കം.
അധ്യാപക തസ്തികകൾ ഉൾപ്പെടെ സർക്കാർ മേഖലയിൽ ചില വിഭാഗങ്ങളിൽ ലക്ഷ്യമിട്ടതിലും കൂടുതൽ സ്വദേശിവത്കരണം
പൂർത്തിയാക്കി. എന്നാൽ സേവന മേഖലയിൽ 85 ശതമാനം സ്വദേശിവൽകരണം ലക്ഷ്യമിട്ടെങ്കിലും 59 ശതമാനം മാത്രമാണ് നടപ്പിലാക്കിയത്.
അതേസമയം സർക്കാർ ജോലികളിൽ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ നിരവധി വിദേശികൾക്കു തൊഴിൽ നഷ്ടമാകും.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .