ഹിജ്റ 1446 ലെ അറഫാ ദിനവും ഈദ് അൽ-അദ്ഹ അവധി ദിനങ്ങളും പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങൾ , സർക്കാർ ഏജൻസികൾ , പൊതു സ്ഥാപനങ്ങൾ എന്നിവക്ക് 2025 ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ കുവൈറ്റ് മന്ത്രിസഭ അവധി പ്രഖ്യാപിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനമായും നിശ്ചയിച്ചിട്ടുണ്ട്. ഫലത്തിൽ ജൂൺ 5 മുതൽ ജൂൺ 9 തിങ്കളാഴ്ച വരെ അഞ്ചു ദിവസം അവധി ലഭിക്കും . പ്രവർത്തിദിനം ജൂൺ 10 ചൊവ്വാഴ്ച പുനരാരംഭിക്കും.
ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ പുറത്തിറക്കിയ മന്ത്രിസഭാ പ്രസ്താവന പ്രകാരമാണ് അവധി തീരുമാനിച്ചത് , പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങളുടെ അവധിക്കാല ഷെഡ്യൂളുകൾ പൊതുജനതാൽപ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികൾക്ക് നിശ്ചയിക്കാമെന്ന് മന്ത്രിസഭ അറിയിച്ചു.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.