ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : റമദാൻ മാസത്തിൽ കുവൈറ്റിൽ ഇതുവരെ രേഖപ്പെടുത്തിയത് ആറായിരത്തോളം അപകടങ്ങൾ. പ്രാദേശിക ദിനപ്പത്രം റിപ്പോർട്ട് ചെയ്ത കണക്ക് പ്രകാരം
റമദാനിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം 5,959 അപകടങ്ങൾ (ശരാശരി 397) പ്രതിദിനം അപകടങ്ങൾ) ഉണ്ടായി.
ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ആവശ്യമായ എല്ലാ ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല വ്യക്തമാക്കി. റോഡുകൾ 24/7 നിരീക്ഷിക്കുന്നു, അതിലൂടെ വാഹനങ്ങളുടെ സാന്ദ്രത അനുസരിച്ച് ഇന്റർസെക്ഷനുകൾ പ്രോഗ്രാം ചെയ്തുകൊണ്ട് ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു