Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. കോവിഡ് മഹാമാരയിൽ നിന്നുള്ള തിരിച്ചുവരവിന് അഞ്ചാം ഘട്ടം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബാഹ് .
ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ, സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ മേധാവിയും ഔദ്യോഗിക വക്താവുമായ താരിഖ് അൽ മുസറം നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു.
പള്ളികളിൽ സാമൂഹിക അകലം പിൻവലിച്ചു
ഒക്ടോബർ 22 വരെ പള്ളികളിൽ ആരാധകർക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പിൻവലിച്ചു
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഒക്ടോബർ 24 ഇത് പ്രാബല്യത്തിൽ വരും. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ ഇൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
സാമൂഹിക ഒത്തുചേരലുകൾ, വിവാഹങ്ങൾ
രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ സ്വീകരിച്ചവർക്കായി കോൺഫറൻസുകൾ, വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവ നടത്താൻ മന്ത്രിസഭ അനുമതി നൽകി.
പൂർണ ശേഷിയിൽ പ്രവർത്തനവുമായി വിമാനത്താവളം
രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ ഇതിനകം സ്വീകരിച്ച (കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ സാക്ഷ്യപ്പെടുത്തിയ) കുവൈത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ അനുവദിക്കാനും തീരുമാനിച്ചു. ഒക്ടോബർ 24 മുതൽ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന് അതിന്റെ മുഴുവൻ ശേഷിയുമായി പ്രവർത്തിക്കാൻ മന്ത്രിസഭ അനുമതി നൽകിയതായി അൽ മുസറം പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്