ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ ലക്ഷ്യമിട്ട് തങ്ങളുടെ വകുപ്പ് ഒരു സെലക്ടീവ് ടാക്സേഷൻ നിയമം തയ്യാറാക്കുകയാണെന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ നിക്ഷേപ സഹമന്ത്രിയുമായ നോറ അൽ-ഫസ്സം സൂചിപ്പിച്ചു . കുവൈറ്റിലെ നികുതി പരിഷ്‌കരണ തലത്തിൽ കോർപ്പറേറ്റ് വരുമാനത്തിന്മേൽ നികുതി ചുമത്തുക എന്നതാണ് ഉടൻ പ്രതീക്ഷിക്കുന്ന പ്രധാന നടപടികളിലൊന്നെന്ന് എന്ന് കുനയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൽ-ഫസ്സം വ്യക്തമാക്കി.
നികുതി ആവശ്യങ്ങൾക്കായുള്ള വിവര കൈമാറ്റത്തിനായുള്ള 6/2024 നിയമവും, മൾട്ടി-നാഷണൽ എൻ്റിറ്റികൾക്ക് നികുതി ചുമത്തുന്നതിനുള്ള 157/2024 നിയമവും അൽ-ഫസ്സം പ്രത്യേകമായി എടുത്തു പറഞ്ഞു. 2023 നവംബർ 15-ന്, 140 സംസ്ഥാനങ്ങളും ജുഡീഷ്യൽ ഡിസ്ട്രിക്ടുകളും ഉൾപ്പെട്ടിരുന്ന, സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടന/ G20 ഇൻക്ലൂസീവ് ഫ്രെയിംവർക്ക് ഓൺ ബേസ് എറോഷൻ ആൻഡ് പ്രോഫിറ്റ് ഷിഫ്റ്റിംഗിൽ (BEPS) കുവൈറ്റ് ഭാഗമായി. അതിനുശേഷം, അന്താരാഷ്ട്ര നികുതി വെട്ടിപ്പ് പരിഹരിക്കുന്നതിനും കൂടുതൽ സുതാര്യമായ നികുതി പരിസ്ഥിതി നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ കുവൈറ്റ് നടത്തി വരികയാണ് .
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ