Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മൂന്ന് വിഭാഗങ്ങൾക്ക് കോവിഡ് -19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകുന്നു.കൂടുതൽ ദുർബലരായ ആളുകൾക്ക് പരമാവധി സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമായി മൂന്ന് വിഭാഗങ്ങൾക്ക് കുവൈറ്റ് കോവിഡ് -19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകുവാൻ തയ്യാറെടുക്കുന്നത്.
പ്രസക്തമായ പഠനങ്ങളുടെ ഫലങ്ങളെ അടിസ്ഥാനമാക്കി, പുതിയ കോവിഡ് -19 വേരിയന്റുകളുടെ ഉയർന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്, മന്ത്രാലയം ബൂസ്റ്റർ ഡോസുകൾ നൽകാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പ്രസ്താവനയിൽ പറഞ്ഞു.
മൂന്നാമത്തെ ഡോസ് ഇപ്പോൾ മൂന്ന് ഗ്രൂപ്പുകൾക്ക് നൽകുവാനാണ് പരിഗണിക്കുന്നത്.
60 വയസ്സിനു മുകളിലുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ തുടങ്ങിയ അണുബാധ അപകടസാധ്യതയുള്ളവർക്കാണ് മൂന്നാമത്തെ ഡോസ് നൽകുവാൻ തയ്യാറെടുക്കുന്നത്.
ബൂസ്റ്ററിന് അർഹരായവർക്ക് അവരുടെ അപ്പോയിന്റ്മെന്റ് വിശദാംശങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ലഭിക്കും. കോവിഡ് ബൂസ്റ്റർ ഡോസുകൾ മറ്റ് ഗ്രൂപ്പുകൾക്ക് ഉടൻ ലഭ്യമാക്കുംമെന്ന് സൂചനയുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്