കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ ആരംഭിക്കും , പ്രമോഷണൽ ഓഫറുകൾ, കിഴിവ്, വിൽപ്പന, റാഫിൾ, സമ്മാനങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസ് വിതരണം ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിക്കുന്നതുവരെ മറ്റെല്ലാ കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും താൽക്കാലികമായി നിർത്തിവച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.ഈ കാലയളവിൽ മറ്റ് പ്രൊമോഷണൽ ലൈസൻസ് നിലനിൽക്കുന്നുണ്ടെകിൽ ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അല്ലാതെ വരുന്ന എല്ലാ പ്രൊമോഷണൽ ഓഫാറുകളും ഏപ്രിൽ ആദ്യ വാരം വരെ ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി ഏകോപിപ്പിച്ച് ലൈസൻസ് മാറ്റിവെക്കേണ്ടതാണ് .
ദേശീയ അവധി ദിനങ്ങളും അവസരങ്ങളും ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ അംഗീകാരം അനുസരിച്ച് കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് പ്രത്യേകമായി അനുവദിച്ചിട്ടുള്ള നിയമമനുസരിച്ചാണ് ഈ തീരുമാനം. ഉത്സവങ്ങളും ഇവൻ്റുകളും സംഘടിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം മേജർ ഇൻ്റർനാഷണൽ ഫെസ്റ്റിവൽസ് കമ്പനിക്ക് നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ നമ്പർ 19/2025 ന് അനുസരിച്ചാണ് ഇത്. ഈ സുപ്രധാന ദേശീയ പരിപാടിയുടെ വിജയവും സമഗ്രതയും ഉറപ്പാക്കാൻ സ്ഥാപിതമായ നടപടിക്രമങ്ങളും ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അധികൃതർ അഭ്യർത്ഥിച്ചു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റിൽ അഞ്ച് തടവുകാരുടെ വധശിക്ഷ നടപ്പാക്കി