ഉപഭോക്ത്യ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഫാക്ടറികളും ഉൽപ്പന്ന വിതരണക്കാരും ട്രാൻസ് ഫാറ്റി ആസിഡുകൾ ഒഴിവാക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. 2025 മെയ് മുതൽ പുതിയ തീരുമാനം നിലവിൽ വരും .
ഉപഭോക്ത്യ സുരക്ഷ വർധിപ്പിക്കുന്നതിനും സർക്കാർ ഏജൻസികളും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത് . വ്യാവസായിക ട്രാൻസ് ഫാറ്റുകളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ ഉയർത്തിക്കാട്ടുന്ന ട്രാൻസ് ഫാറ്റുകളുടെയും ഉൽപ്പന്ന ഉള്ളടക്കങ്ങളുടെയും ഗൾഫ് ടെക്‌നിക്കൽ റെഗുലേഷൻ 2483-മായി ഇത് യോജിക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കുവൈത്തിൻ്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് പുതിയ തീരുമാനം തീരുമാനം.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ