Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന് ഒരു പടി മാത്രം അകലെയെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.പുതിയ ഫർവാനിയ ആശുപത്രി കെട്ടിട പദ്ധതി സന്ദർശിക്കുകയായിരുന്നു
അദ്ദേഹം. കോവിഡ് കേസുകൾ വളരെയധികം കുറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് 70 ശതമാനം പൂർത്തിയാക്കി. മഹാമാരിയെ ഏറ്റവും കാര്യക്ഷമമായാണ് നേരിട്ടത്.
ഇതിന് രാജ്യത്തെ ആരോഗ്യ സംവിധാനം അഭിനന്ദനം അർഹിക്കുന്നു. അവരെ ആദരിക്കാൻ പാരിതോഷികങ്ങളും നന്ദിവാക്കുകളും മതിയാകില്ല.
ഈ ചരിത്രം ഭാവിതലമുറയുടെ അറിവിലേക്കായി രേഖപ്പെടുത്താൻ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിനെയും വാർത്താവിനിമയ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ മുതൈരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്