ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി നൽകുന്ന അഞ്ച് ആംബുലൻസുകൾ ഗാസ മുനമ്പിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് ഗാസയിലെ ആരോഗ്യ അധികൃതർ ബുധനാഴ്ച അറിയിപ്പ് നൽകി.
ഗാസയിലെ ഫലസ്തീനിയൻ അതോറിറ്റി മന്ത്രാലയത്തിലെ തലവൻ ഡോ. മഹമൂദ് ഹമ്മദ് കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ നന്ദി രേഖപ്പെടുത്തി. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന ആദ്യ രാജ്യം കുവൈറ്റ് ആണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
അമീറും സർക്കാരും ജനങ്ങളും കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയും വിവിധ ചാരിറ്റബിൾ സംഘടനകളും ഉൾപ്പെടെ നൽകിയ സേവനങ്ങൾക്ക് കുവൈറ്റിന് ഫലസ്തീനിയൻ ഉദ്യോഗസ്ഥൻ ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ദുരിതാഹ്വാനത്തോട് കുവൈറ്റിന്റെ അതിവേഗ പ്രതികരണം ഗാസയിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു .
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു