കുവൈറ്റ് മുനിസിപ്പാലിറ്റി അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ ദേശീയ ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു .
പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെക്കറേഷൻസ് ആൻഡ് ഫ്ലാഗ് ഇൻസ്റ്റലേഷൻ വിഭാഗം രാജ്യത്തുടനീളം വിതരണം ചെയ്യ മാസ്റ്റുകളിൽ 2,000-ത്തിലധികം കുവൈറ്റ് പതാകകൾ ഉയർത്തിയതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും കുവൈറ്റ് മുനിസിപ്പാലിറ്റി വക്താവുമായ മുഹമ്മദ് അൽ-സിൻഡാൻ വിശദീകരിച്ചു.
ജഹ്റ ഗവർണറേറ്റിലെ റെഡ് പാലസിൽ നിരവധി കൊടിമരങ്ങൾ സ്ഥാപിച്ചു. കൂടാതെ അമീരി വിമാനത്താവളം മുതൽ ബയാൻ പാലം വരെയുള്ള പാലങ്ങളിലും അവയുടെ താവളങ്ങളിലും 490 കൊടിമരങ്ങൾ പരിപാലിക്കുകയും ചെയ്തു. ഫീൽഡ് ഡെക്കറേഷൻ മോണിറ്ററിംഗ് ടീമുകളുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അൽ-സിന്ധാൻ അഭ്യർത്ഥിച്ചു. പതാകകൾ സംരക്ഷിക്കേണ്ടതിന്റെയും കേടുപാടുകൾ സംഭവിച്ചവ മാറ്റിസ്ഥാപിക്കുന്നതിനായി റിപ്പോർട്ട് ചെയ്യേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍