കുവൈറ്റ് സിറ്റി :പോലീസ് യൂണിഫോമിൽ ക്യാമറകൾ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് കുവൈത്ത് പാർലമെന്റ് അംഗീകാരം നൽകി.ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഉപകരണങ്ങൾ ഓണാക്കി സൂക്ഷിക്കാൻ നിയമപാലകരോട് ഈ സംരംഭം ആവശ്യപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് റെക്കോഡ് ചെയ്യപ്പെടുന്നത് സുരക്ഷ സാധ്യത വർധിപ്പിക്കുകയും ചെയ്യും.നിയമലംഘകരെ കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കുന്നതോടൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുന്നതിന് ഈ നീക്കം പോലീസിനെ സഹായിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.പോലീസിന്റെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കാനും ഇത് സഹായിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്