January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് 2022 വർഷത്തെ വാർഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോ​ലി​ക് ന്യു​ൺ​ഷ്യോയുമായ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യ​ൻ മാ​ത്യു വ​യ​ലു​ങ്ക​ൽ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ബിനോ കദളിക്കാട്ട് സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, കെ കെ സി എ ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, അനീഷ് എം ജോസ്, റോബിൻ അരയത്ത്‌, പോഷക സംഘടനകളുടെ പ്രതിനിധികളായ ഷൈനി ജോസഫ്, അബിൻ അബ്രഹാം, ഡെയ്‌സ് ജോസ് , ജെയ്‌സൺ മാത്യു എന്നിവർ സംസാരിച്ചു. വിനിൽ പെരുമാനൂർ നന്ദി പറഞ്ഞു.

വാര്ഷികാഘോഷത്തിന് മുന്നോടിയായി നടന്ന വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ പാട്ടുകുർബാനയിൽ വ​യ​ലു​ങ്ക​ൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പ്രകാശ് തോമസ് സഹ കാർമ്മികനായിരുന്നു. 40 ൽ അധികം കുട്ടികൾ പങ്കെടുത്ത മാർഗം കളി അരങ്ങേറ്റം പരിപാടിയുടെ മുഖ്യ ആകർഷകമായിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും പ്രശസ്ത യുവ ഗായകൻ ഭാഗ്യരാജിന്റെ നേതൃത്തിലുള്ള ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

KKCA 2023 വർഷത്തേക്കുള്ള ഭാരവാഹികളായി സെമി ചവറാട്ട് (പ്രസിഡന്റ്), ബൈജു തോമസ് (ജന. സെക്രട്ടറി ), ഇമ്മാനുവേൽ കുര്യൻ (ട്രഷറർ) എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.ജോൺസൺ വട്ടക്കോട്ടയിൽ വരണാധികാരിയായിരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!