കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനുവരി 5 മുതൽ താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്താൻ ഒരുങ്ങുന്നു. റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്.
4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ മാസത്തേക്ക് 2 ദിനാർ വീതവും തുടർന്നുള്ള മാസങ്ങളിൽ 4 ദിനാർ വീതവും പിഴ ചുമത്തും , പരമാവധി പിഴ തുക 2,000 ദിനാർ ആയിരിക്കും .
തൊഴിൽ വിസ ലംഘനങ്ങൾക്കും സമാനമായ പിഴകൾ ചുമത്തും , പരമാവധി പിഴ തുക 1,200 ദിനാർ ആയിരിക്കും.
വിസിറ്റ് വിസ നിയമലംഘനങ്ങൾക്ക് പ്രതിദിനം 10 ദിനാർ പിഴ ചുമത്തും ,പരമാവധി പിഴ 2,000 ദിനാർ.
ഗാർഹിക തൊഴിലാളി നിയമലംഘനങ്ങൾക്ക് പ്രതിദിനം 2 ദിനാർ വീതമാന് പിഴ , പരമാവധി പിഴ: 600 ദിനാർ.
റെസിഡൻസി റദ്ദാക്കലുകൾക്ക് (ആർട്ടിക്കിൾ 17, 18, 20) ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാർ വീതവും അതിനുശേഷം പ്രതിദിനം 4 ദിനാറൂമാണ് പിഴ , പരമാവധി പിഴ: 1,200 ദിനാർ .
താത്കാലിക താമസ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും, കാലാവധി അവസാനിച്ച പ്രവാസികൾക്കും പുതുക്കാനോ രാജ്യം വിടാനോ വിസമ്മതിച്ചവർക്കും പുതിയ സംവിധാനം ബാധകമാണ്. മുൻപുണ്ടായിരുന്ന പരമാവധി പിഴയായ 600 ദിനാറിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് . പുതുക്കിയ ഘടനയിൽ റെസിഡൻസി ഉടമകൾക്ക് പരമാവധി പിഴ തുക 1.200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറുമായിരിക്കും .
More Stories
കുവൈത്ത് കെഎംസിസിക്ക് ഇനി പെൺ കരുത്ത്;ഡോക്ടർ ശഹീമ മുഹമ്മദ് പ്രസിഡണ്ട്, അഡ്വക്കറ്റ് ഫാത്തിമ സൈറ ജനറൽ സെക്രട്ടറി, ഫാത്തിമ അബ്ദുൽ അസീസ് ട്രഷറർ
ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്