April 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്ത് ഐ. സി. എഫിന് പുതിയ നേതൃത്വം

ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി അലവി സഖാഫി തെഞ്ചേരി (പ്രസിഡണ്ട്), സാലിഹ് കിഴക്കേതിൽ (ജനറൽ സെക്രട്ടറി) സയ്യിദ് ഹബീബ് കോയ തങ്ങൾ പൊൻമുണ്ടം (ഫിനാൻസ് സെക്രട്ടറി) എന്നിവരെയും ഡെപ്യൂട്ടി പ്രസിഡണ്ടുമാരായി അബൂമുഹമ്മദ്, അഹ്‌മദ്‌ സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി എന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറിമാർ: അബ്ദുൽ റസാഖ്‌ സഖാഫി പനയത്തിൽ (സംഘടന & ട്രൈനിംഗ്), നവാസ് ശംസുദ്ധീൻ (അഡ്മിൻ & ഐ ടി), ശബീർ സാസ്കോ (പി.ആർ & മീഡിയ), മുഹമ്മദ്‌ അലി സഖാഫി (തസ്കിയ), ശുഐബ് മുട്ടം (വുമൺ എംപവർമെന്റ്), അബ്ദുലത്തീഫ് തോണിക്കര (ഹാർമണി & എമിനൻസ്), റഫീഖ് കൊച്ചനൂർ (നോളജ്), അബ്ദുല്ല വടകര (മോറൽ എജുക്കേഷൻ), സമീർ മുസ്ലിയാർ (വെൽഫയർ &സർവീസ്), അബ്ദുൽഗഫൂർ എടത്തിരുത്തി (പബ്ലിക്കേഷൻ), നൗഷാദ് തലശ്ശേരി (സാമ്പത്തികം)

നാഷണൽ കാബിനറ്റ് അംഗങ്ങളായി ഷുക്കൂർ മൗലവി കൈപ്പുറം, ബഷീർ അണ്ടിക്കോട് എന്നിവരെയും നിയോഗിച്ചു.

‘തല ഉയർത്തി നിൽക്കാം’ എന്ന ശീർഷകത്തിൽ രണ്ടു മാസത്തോളം നീണ്ടു നിന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കുവൈത്തിലെ 55 യൂണിറ്റുകളിലും 7 റീജിയനുകളിലും പുന:സംഘടന പ്രക്രിയകൾ പൂർത്തിയാക്കിയതിന് പിറകെയാണ് നാഷണൽ കമ്മിറ്റി പുന: സംഘടിപ്പിച്ചത്.

അബ്ബാസിയ ആസ്പയർ സ്കൂളിൽ നടന്ന
കുവൈത്ത് ദേശീയ കൗൺസിൽ അബ്ദുല്ല വടകര ഉദ്‌ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ സെക്രട്ടറി ശരീഫ് കാരശ്ശേരി പുനഃസംഘടനക്ക് നേതൃത്വം നൽകി.
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നിർവഹിച്ചു.

കഴിഞ്ഞ സംഘടന വർഷത്തെ പൊതു റിപ്പോർടട്ട് അബ്ദുല്ല വടകരയും വ്യത്യസ്ത സമിതി റിപ്പോർട്ടുകൾ റസാഖ് സഖാഫിയും അവതരിപ്പിച്ചു. ഷുക്കൂർ മൗലവി കൈപ്പുറം സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും ഷബീർ അരീക്കോട് നന്ദിയും പറഞ്ഞു.

error: Content is protected !!