അഗ്നിശമന സുരക്ഷാ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിന് കുവൈറ്റ് ഫയർഫോഴ്‌സ് പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കും. പ്രതിരോധ മേഖലയിലെ വിജ്ഞാപന വിഭാഗം മേധാവികളുമായും ജീവനക്കാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ, അഗ്നിശമന സേനാ മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ-റൂമി തീപിടുത്ത പ്രതിരോധ ആവശ്യകതകൾ കർശനമായി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നു.
പ്രതിരോധ ആവശ്യകതകൾ ലംഘിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും നിയമ ലംഘകരായ കെട്ടിട ഉടമകളോടും താമസക്കാരോടും യാതൊരു വിധ വിട്ടുവീഴ്ചകളും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി , വ്യവസ്ഥകൾ പാലിക്കാത്ത കെട്ടിടങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ നടപടികൾ സ്വീകരിക്കണമെന്ന് അൽ-റൂമി നിർദ്ദേശിച്ചു
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു