ദേശീയ, വിമോചന ദിനങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 25, 26, 27 തീയതികളിൽ പൊതു അവധി ദിവസമായി കുവൈറ്റ് മന്ത്രിസഭ ചെവ്വാഴ്ച പ്രഖ്യാപിച്ചു.
മന്ത്രിസഭയുടെ തീരുമാനപ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും, ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായിരിക്കും. ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളായതിനാൽ ഫലത്തിൽ 5 ദിവസത്തെ അവധി ലഭിക്കും . മാർച്ച് 2 ഞായറാഴ്ച എല്ലാ ഔദ്യോഗിക ജോലികളും പുനരാരംഭിക്കും.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു