പുതു വർഷം പ്രമാണിച്ച് കുവൈറ്റിൽ ൽ എല്ലാ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജനുവരി 1 , 2 ( ബുധൻ, വ്യാഴം ) തിയ്യതികളിൽ അവധി നൽകുവാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇത് പ്രകാരം ജനുവരി 1 , 2 തിയ്യതികളിൽ രാജ്യത്തെ എല്ലാ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും തുടർന്ന് വരുന്ന വെള്ളി, ശനി അവധി ദിവസങ്ങൾക്ക് ശേഷം ജനുവരി 5 ഞായറാഴ്ച മുതൽ പ്രവർത്തി ദിനം ആരംഭിക്കും. ഫലത്തിൽ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ജനുവരി 1 മുതൽ തുടർച്ചയായി 4 ദിവസം അവധി ലഭിക്കും.
ജോലിയുടെ പ്രത്യേക സ്വഭാവമുള്ള ഓഫീസുകൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികളുടെ അറിവോടെ അവരുടെ അവധിദിനങ്ങൾ നിർണ്ണയിക്കാനാകും.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം