ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റി മികച്ച അറബ് നഗരങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത്. ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തു വിട്ട ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിലാണ് കുവൈറ്റ് സിറ്റിയും ഇടം പിടിച്ചത്. ആഗോളതലത്തില് ന്യൂയോർക് സിറ്റിയാണ് ഒന്നാം സ്ഥാനം നേടിയത്. ലണ്ടൻ രണ്ടാം സ്ഥാനം നേടി. ലോകനഗരങ്ങളിൽ 293ാം സ്ഥാനത്താണ് കുവൈറ്റ് സിറ്റി. സമ്പദ് വ്യവസ്ഥ, വളർച്ച, ജീവിത നിലവാരം, പരിസ്ഥിതി എന്നിവ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. അറബ് നഗരങ്ങളിൽ അബൂദബി ഒന്നാമതെത്തി. ദുബൈ, ഷാർജ, അജ്മാൻ നഗരങ്ങള് രണ്ടാം സ്ഥാനത്തും റിയാദ് മൂന്നാം സ്ഥാനത്തുമാണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്