കുവൈറ്റ് സിറ്റി :കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ 59-ാംമത് ഇടവക ദിനവും , ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും 2022 നവംബർ 25-ാം തീയതി വൈകിട്ട് 5 മണിക്ക് ആസ്പെയർ ഇൻഡ്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുമെന്ന് അധികൃതർ അറിയിച്ചു .
വജ്രജൂബിലി പ്രവർത്തനങ്ങളും ഇടവക ദിന സമ്മേളനവും മലങ്കര മാർത്തോമ്മ സുറിയാനി സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ സഭാ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുക്കുന്നതാണ്.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഇടവക കൈസ്ഥാന സമിതി( Executive Committee )തിരഞ്ഞെടുത്ത് ഇടവക സംഘം (General Body) അംഗീകരിച്ച 11 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു .ഉദ്ഘാടന സമ്മേളനത്തിൽ വജ്ര ജൂബിലി ലോഗോയും തീമും പ്രകാശനം ചെയ്യുന്നതാണ് .ആരാധനയോടെ ആരോഹണം ( Ascension in Adoration ) എന്ന തീമിലാണ് വജ്ര ജൂബിലി ആഘോഷങ്ങൾ നടത്തപ്പെടുന്നത് .വജ്ര ജൂബിലി പരിപാടികളുടെ ഭാഗമായി വിവിധ ക്ലാസ്സുകളും സംഖടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു .
വജ്രജൂബിലി വർഷത്തിൽ ഇടവക വിഭാവനം ചെയ്യുന്നത് 6 പ്രോജക്ടുകളും അധികമായി ചേർക്കപ്പെട്ട ഒരു പ്രോജക്ടും , അങ്ങനെ മൊത്തം 7 പ്രോജക്ടുകൾ. കരുണാമൃതം , വിദ്യാമൃതം , വിജയാമൃതം, ഹർഷാമൃതം, സ്നേഹാമൃതം, സ്മരണാമൃതം,ജീവാമൃതം, ഇടവക വികാരി റവ . എ. റ്റി .സഖറിയ അച്ചൻ്റെ നേതൃത്തിൽ വജ്രജൂബിലി ജൂനറൽ കൺവീനറായി ശ്രീ. ലാജി ജേക്കബ് , കൺവീനർ,ശ്രീ. ജോജോ ജോൺ എന്നിവർ പ്രവർത്തിക്കുന്നു .ഇടവക ചുമതലക്കാരെ കൂടാതെ 11 സബ് കമ്മിറ്റികളുടെ കൺവീനർമാരായി / ജോയിൻ്റ് കൺവീനർമാരായി താഴെ പേരു പറയുന്നവർ പ്രവർത്തിക്കുന്നു .വികാരി : റവ . എ. റ്റി.സഖറിയ,ജനറൽ കൺവീനർ ശ്രീ. ലാജി ജേക്കബ്,വജ്രജൂബിലി കൺവീനർ ശ്രീ. ജോജോ ജോൺ,സബ് കമ്മിറ്റി കൺവീനർമാർ ജോൺ തോമസ് പി,ശ്രീ.മാത്യൂ വർഗീസ്,ശ്രീ.അബു ജോർജ്ജ്,ശ്രീ.അനീഷ് ജോൺ,ശ്രീ.അലക്സ് ജേക്കബ്,ശ്രീ. ഷിലു ജോർജ്ജ്,ശ്രീ. വിനോദ് ഏബ്രഹാം,ശ്രീ.ജിബി വർഗീസ് തരകൻ,ശ്രീ.ജോൺ തോമസ് തെക്കുംപുറത്ത്, ശ്രീ.ഡെന്നിസ് ജോർജ്ജ്,ശ്രീ. ജോഷി ജോയ്,ജോയിൻ്റ കൺവീനർമാർ,ശ്രീ. എബി ജോൺ തോമസ്,ശ്രീ. ചാക്കോ തോമസ്സ്,ശ്രീ. സന്തോഷ് ഉമ്മൻ,ശ്രീമതി. സാലി വർഗീസ്,ശ്രീ. സുനിൽ റ്റി. തോമസ്സ്,ശ്രീമതി. ഓമനാ വർഗീസ്,ശ്രീ. ബിജു സാമുവേൽ,ശ്രീ.ജോഷി ജോർജ്ജ്,പ്രസ്സ് മീറ്റിംങ്ങിൽ പങ്കെടുത്തവർ മോസ്റ്റ് റവ. ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ,റവ. എ. റ്റി. സഖറിയാ,ശ്രീ. ലാജി ജേക്കബ്,ശ്രീ. ജോജോ ജോൺ,ശ്രീ. അബു ജോർജ്ജ്,ശ്രീ. ജീബി വി. തരകൻ.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്