അടിയന്തര അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിട്ട കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമായി .ശനിയാഴ്ച രാവിലെ 8.55 മുതൽ 10.25 വരെയാണ് വിമാനത്താവളം അടച്ചിട്ടത്.
റൺവേ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അടിയന്തര സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്ന് വ്യോമയാന സുരക്ഷ, വ്യോമഗതാഗതം, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. ഈ സമയത്തെ മൂന്ന് വിമാനങ്ങൾ അയൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും നാല് വിമാനങ്ങൾ വൈകിയതായും അൽ രാജ്ഹി പറഞ്ഞു.
More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു