കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15 ഞാറാഴ്ച്ച നടത്തിയ റ്റാലെന്റ്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദി ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
30 സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ൽ പരം മത്സരാത്ഥികൾ പങ്കെടുത്ത ടാലന്‍റ് ടെസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സെൻറ് പീറ്റേഴ്സ് സി എസ് ഐ ചർച്ചും, സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ചും കരസ്ഥമാക്കി.
നാഷണൽ ഇവാൻജെലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട റവ. റ്റി ജെ സാമുവേൽ സാർ ഉദ്ഘടാനം ചെയ്‌തു. പ്രതിഭ സംഗമം എന്ന പ്രത്യേക പ്രസിദ്ധികരണം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ബഹുമാനപ്പെട്ട ശ്രീ പ്രേംകുമാർ പ്രകാശനം ചെയ്തു.
15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങൾ നടന്നു ആയിരത്തിൽ പരം കാണികൾ മത്സരങ്ങളിൽ ഉടനീളം പങ്കെടുത്തു. കെ റ്റി എം സി സി പ്രസിഡൻറ് ശ്രീ വിനോദ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ശ്രീ പ്രേംകുമാർ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു.
ശ്രീ അജോഷ് മാത്യു കൺവീനറായും ശ്രീ ഷിബു വി സാം കോർഡിനേറ്ററായും നൂറിൽ പരം കമ്മിറ്റി അംഗങ്ങൾ ടാലന്‍റ് ടെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്