ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷന്(KTMCC) പുതിയ നേതൃത്വം. അഡ്വ. പി ജോൺ തോമസിൻറെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , സിജുമോൻ എബ്രഹാം എന്നിവർ വരണാധികാരികളായി നിയന്ത്രിച്ച വാർഷിക ജനറൽ ബോഡി ജനുവരി 26 നു നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
റെജി റ്റി. സഖറിയാ (പ്രസിഡന്റ) സജു വി. തോമസ് (സെക്രട്ടറി) വർഗ്ഗീസ് മാത്യു (ട്രഷറാർ) റോയി കെ. യോഹന്നാൻ, സജു വി. തോമസ്, അജേഷ് മാത്യു എന്നിവർ കോമൺ കൗൺസിൽ പ്രതിനിധികളായും
വിനോദ് കുര്യൻ (വൈസ് പ്രസിഡന്റ) റെജു ദാനിയേൽ (ജോ. സെക്രട്ടറി) അജു ഏബ്രഹാം (ജോ. ട്രഷറാർ) ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, ഷിജോ തോമസ്,വർഗീസ് എം. വി. (കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.എബി മാത്യു, ബ്രയാൻ മാത്യു തോമസ്, വര്ഗീസ് ജോൺ എന്നിവരാണ് ഓഡിറ്റേർസ് .
മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനം ചെയ്യുന്നു.
നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (NECK) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് KTMCC യാണ്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു