കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റ് വിളവൊത്സവ – പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയുന്നവർക്കായി ഏർപ്പെടുത്തിയ അവാർഡിന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയര്മാന് ആൻഡ് സി.ഇ.ഓ ശ്രീ. മുസ്തഫ ഹംസ, ബൂബിയൻ ഗ്യാസ് എം.ഡി. ശ്രീ. സിവി പോൾ, ഫിനിക്‌സ് ഗ്രൂപ്പ് ഓഫ് പ്രോഡക്ടസ് എം.ഡി ശ്രീ സുനിൽ പറക്കടത്തു എന്നിവർ അർഹരായി.
പേൾ ജൂബിലി സമാപന സമ്മേളനത്തിൽ വച്ച് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ അവാർഡുകൾ വിതരണം ചെയ്തു. മത, രാഷ്ട്രീയ, വർഗ, വർണങ്ങൾക്കപ്പുറമായി സഹജീവികൾക്ക് കരുതലും തണലും നൽകുവാൻ മുന്നിട്ടിറങ്ങുന്നവർ എന്നും ആദരിക്കപ്പെടേണ്ടവർ തന്നെയാണെന്ന് അവാർഡുകൾ നൽകി കൊണ്ട് കർദിനാൾ ആശംസിക്കുകയുണ്ടായി. കെ.എം.ആർ.എം ആല്മീയ ഉപദേഷ്ടാവ് റെവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ, മലങ്കര കത്തോലിക്കാ സഭ ജി.സി.സി കോർഡിനേറ്റർ കോർ എപിസ്കോപ്പോ റെവ. ജോൺ തുണ്ടിയത്തു, സന്ദര്ശനാര്ഥം കുവൈറ്റിൽ എത്തിയ റെവ.ഡോ.ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ. ഐ .സി , റെവ.ഫാ. സേവേറിയോസ് തോമസ്, യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ശ്രീ ജോയൽ ജേക്കബ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ചു കൊണ്ട് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഓ ശ്രീ. മുസ്തഫ ഹംസ തങ്ങൾക്കു ലഭിച്ച പ്രസ്തുത അംഗീകാരത്തിനും, വിശിഷ്യാ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയിൽ നിന്നും ഇത് സ്വീകരിക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിച്ചുകൊണ്ടും സംസാരിക്കുകയുണ്ടായി.
പ്രൗഢ ഗംഭീരമായ പ്രസ്തുത ചടങ്ങിന് കെ.എം.ആർ.എം ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും പറഞ്ഞു
More Stories
കുവൈറ്റ് വയനാട് അസോസിയേഷൻ വിന്റർ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് അദാനിൽ വീടിന് തീപിടിച്ച് രണ്ട് മരണം : ആറ് പേരെ രക്ഷപ്പെടുത്തി
ഗൾഫ് മേഖലയിൽ കൂടുതൽ സഹകരണം ആഹ്വാനം ചെയ്ത് 45-ാമത് ജിസിസി ഉച്ചകോടി സമാപിച്ചു