തൃശ്ശൂർ ജില്ലയിലെ മണ്ഡലം ഭാരവാഹികൾക്കായി സംഘടിപ്പിച്ച ലീഡർഷിപ്പ് ക്യാമ്പിൽ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടും മതകാര്യ വിങ്ങ് ചെയർമാനുമായ ഇഖ്ബാൽ മാവിലാടും നിർവഹിച്ചു. നാലു സെക്ഷനുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചത് ആത്മീയ സെക്ഷനിൽ ഇസ്ലാം വിശ്വാസവും പ്രതീക്ഷയുടെ കരുത്തും എന്ന വിഷയത്തിൽ ഷെഫീഖ് അബ്ദുൽ റഹീം മോങ്ങവും രാഷ്ട്രീയ സെക്ഷനിൽ ന്യൂനപക്ഷ രാഷ്ട്രീയം വർത്തമാന ഇന്ത്യയിൽ എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടും പ്രഗൽഭ വാഗ്മിയുമായ ഇസ്മായിൽ വള്ളിയോത്ത് ആരോഗ്യ സെക്ഷനിൽ പ്രവാസിയുടെ ആരോഗ്യ ചിന്തകൾ എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്തിലെ ആരോഗ്യ രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷബീർ മോട്ടിവേഷൻ സെക്ഷനിൽ വ്യക്തിത്വ വികാസവും സാമൂഹ്യബോധവും എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്തിലെ പ്രഗൽഭനായ മോട്ടിവേഷണർ ശ്രീകാന്ത് വാസുദേവൻ തുടങ്ങി പ്രഗൽഭരായ വ്യക്തിത്വങ്ങൾ ക്യാമ്പിന്റെ നാലു സെക്ഷനുകളും ക്ലാസ് എടുത്തു.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും കുവൈത്ത് കെ എം സി സി ജില്ലാ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് റൗഫ് മഷ്ഹൂർത്തങ്ങൾ വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹംദാനി സെക്രട്ടറി സലാം പട്ടാമ്പി ഉപദേശക സമിതി അംഗം ഉമ്മർ കുട്ടി തുടങ്ങിയ നേതാക്കൾ വിതരണം ചെയ്തു കുവൈത്ത് കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച തംകിൻ 2024 മഹാസമ്മേളനത്തിൽ സേവനമനുഷ്ഠിച്ച കുവൈറ്റ് കെഎംസിസി തൃശ്ശൂർ ജില്ല വൈറ്റ് ഗാർഡ് അംഗങ്ങളെ ക്യാമ്പിൽ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ കുവൈത്ത് കെഎംസിസി സ്റ്റേറ്റ് ജില്ല മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു ക്യാമ്പിൽ ജനറൽ സെക്രട്ടറി മുഹമ്മദലി പി കെ സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു
More Stories
കുവൈറ്റിൽ വമ്പൻ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമാവുന്നു : ‘യാ ഹല’ ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 മുതൽ മാർച്ച് 31 വരെ
2024ൽ കുവൈറ്റിൽ നിന്നും റെസിഡൻസി നിയമം ലംഘിച്ച 35,000 പ്രവാസികളെ നാടുകടത്തി
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി 8 ബുധനാഴ്ച