March 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജന സഹസ്രങ്ങൾ ഒഴുകിയെത്തി; കെഎംസിസി മെഗാ ഇഫ്താർ ചരിത്രമായി

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ കുവൈത്തിലെ ഏറ്റവും വലിയ ഇഫ്താർ സംഗമമായി. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉസ്താദ് നൗഷാദ് ബാഖവി മുഖ്യാതിഥി ആയിരുന്നു. ഷഹീർ അബ്ദുറഹ്മാൻ അൽ അസ്ഹരി പേരോട് റമദാൻ സന്ദേശം കൈമാറി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികൾ ഇഫ്താർ നഗരിയിലേക്ക്‌ അക്ഷരാർത്ഥത്തിൽ ഒഴുകിയെത്തുകയായിരുന്നു. കുവൈത്ത്‌ മുമ്പ്‌ എങ്ങും ദർശിച്ചിട്ടില്ലാത്ത ജനസാഗരമായി‌ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം മാറി‌‌. ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഹരിത് കേധൻ ഷേലത് അയ്യൂബ് കച്ചേരി ഗ്രാൻഡ്, മുസ്തഫ ഹംസ മെട്രോ, മുഹമ്മദലി മെഡക്സ്, ഷബീർ ക്വാളിറ്റി, മുനീർ കുണിയ, സി.പി അബ്ദുൽ അസീസ്, സിദ്ദീഖ് മദനി, എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയിൽ കുവൈത്ത് കെഎംസിസി സംസ്ഥാന വിദ്യാഭ്യാസ വിങ്ങിന്റെ നേതൃത്വത്തിൽ കുവൈത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന “എജൂറ 2025” സീതി സാഹിബ്‌ മെമ്മോറിൽ ക്വിസ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം പ്രസിഡന്റ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ നിർവഹിച്ചു. അബ്ദുൽ ഹകീം അഹ്സനിയുടെ ഖിറാഅതോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ ആയ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി ഉപദേശക സമിതി ചെയർമാൻ ടി.ടി സലീം, വൈസ് ചെയർമാൻ ബഷീർ ബാത്ത അംഗങ്ങൾ ആയ സിദ്ദീഖ് വലിയകത്ത്, കെ.ടി.പി അബ്ദുറഹ്മാൻ, കെ.കെ.പി ഉമ്മർകുട്ടി ഇസ്മായിൽ ബേവിഞ്ച എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!