കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൻ്റെ (റോഡ് 40) ശാഖകളിലൊന്ന് ഇന്ന് മുതൽ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
കുവൈറ്റ് സിറ്റിയിൽ നിന്ന് (കിംഗ് ഫഹദ് റോഡ്) ജാസിം അൽ ഖറാഫി റോഡിലേക്ക് (ആറാം റിംഗ് റോഡ്) ജഹ്‌റ സിറ്റിയിലേക്ക് പോകുന്നവർക്ക് മാത്രമായിരിക്കും സൈഡ് റോഡ് അടയ്‌ക്കുകയെന്ന് ട്രാഫിക് വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈറ്റ് സിറ്റിയിലേക്കുള്ള ആ റോഡിൻ്റെ രണ്ട് പാതകളും അൽ-അഹമ്മദിയിലേക്കുള്ള ഒരു പാതയും അടച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു