Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പ്രതിദിന എണ്ണം വർധിപ്പിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചു. പ്രതിദിനം 1000 യാത്രക്കാർ എന്നത് 3500 ആയാണ് വർധിപ്പിക്കുന്നത്. ഒരു വിമാനത്തിൽ പരമാവധി 35 യാത്രക്കാർ എന്നും ഒരു ദിവസം ആകെ യാത്രക്കാർ 1000 എന്നും നിജപ്പെടുത്തിയ നിയന്ത്രണമാണ് ലഘുകരിക്കുന്നത്.
വിമാനക്കമ്പനികൾക്ക് വേനൽക്കാല സർവിസുകൾ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് തീരുമാനം. ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക്
വ്യോമയാന വകുപ്പ് സർക്കുലർ അയച്ചു. ആഗസ്ത് ഒന്നുമുതൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കുകയാണ്. അപ്പോഴേക്ക്
പ്രതിദിന യാത്രക്കാരുടെ എണ്ണം വീണ്ടും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്തിലേക്ക്
വരാനായി കാത്തിരിക്കുന്നത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്