ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് ഫിലിം എന്തുസിയസ്റ്റ് കെ എഫ് ഇ) യുടെ മെഗാ പ്രോഗ്രാം ആയ ‘ ക്വിക്ക്ഫ്‌ളിക്സ് ‘ വർണാഭമായ ചടങ്ങോടു കൂടി മെയ് 31 ന് ഡിപിഎസ് സ്കൂളിൽ വെച്ച് സമാപിച്ചു. മെഗാ പ്രോഗ്രാം ക്രീയേറ്റീവ് ഡയറക്ടർ ആയ വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ജിജുന ഉണ്ണി സ്വാഗതം പറയുകയും പ്രശസ്ത ചലച്ചിത്ര താരം റിമാ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രക്ഷധികാരി ജിനു വയ്കത്തു ആശംസകൾ പറഞ്ഞു. സുവനിർ ആയ “തിരനോട്ടം ” ത്തിന്റെ പ്രകാശന കർമ്മം റീമ കല്ലിങ്ങൽ ചെയ്തു .കുവൈറ്റിലെ ആദ്യമായി നടത്തിയ സ്പോട് ഫിലിം ഫെസ്റ്റിവലിൽ ക്വിക്ക്ഫ്‌ളിക്സ് ഗ്രാൻഡ് ജൂറി അവാർഡ് “എ ലൗ സ്റ്റോറി” എന്ന ചിത്രത്തിന് ആണ് ലഭിച്ചത് . ബെസ്റ്റ് ഫിലിം – ഡി പാർട്ടിങ്, ബെസ്റ്റ് ആക്ടർ -നിതിൻ മാത്യു വര്ഗീസ് ( ചിത്രം, എ ലവ് സ്റ്റോറി) , ബെസ്റ്റ് ആക്ടർസ് – രമ്യ ജയബാലൻ ( ചിത്രം, നാൻസി ), ബെസ്റ്റ് എഡിറ്റർ ആയും ബെസ്റ്റ്ഛായാഗ്രഹകൻ നിഷാദ് മുഹമ്മദ് (ചിത്രം എ ലവ് സ്റ്റോറി), ബെസ്റ് ആര്ട്ട് ഡയറക്ടർ ആയും ബെസ്റ്റ് ഡയറക്ടർ രാജീവ് ദേവനന്ദനം( ചിത്രം ഡി പാർട്ടിങ് ) ബെസ്റ്റ് മേക്കപ്പ് ആര്ടിസ്റ് ഐ .വി. സുനീഷ് വേങ്ങറ (ചിത്രം ഡി പാർട്ടിങ് ) ബെസ്റ്റ് സ്ക്രിപ്ട് റൈറ്റർ ശ്രീജിത്ത് വി .കെ (ചിത്രം എ ലൗ സ്റ്റോറി ) ബെസ്റ്റ് ചൈൽഡ് ആക്ടർ സ്റ്റീവ് സാക് ലിബു (ചിത്രം ഡാനി ) ബെസ്റ്റ് ചൈൽഡ് ആക്ടര്സ് ലയാൽ ഫഹദ് ഷംസുദീൻ (ചിത്രം, ഹബീബതി – മൈ ലവ് ) എന്നിവർക്ക് ആണ് മറ്റ് അവാർഡുകൾ .
പ്രശസ്ത പിന്നണി ഗായകൻ ജിതിൻ രാജ് ന്റെ നേതൃത്വത്തിൽ കുവൈറ്റിലെ അറിയപ്പെടുന്ന ഗായകരും ചേർന്നുള്ള ഗാനമേളയും, ഡി കെ ഡാൻസ്, ലക്ഷ്യ ഡാൻസ് സ്കൂളുകളുകൾ അവതരിപ്പിച്ച ഡാൻസ് എന്നി കല പരിപാടികൾ ഉണ്ടായിരുന്നു. കൺവീനർ ചന്ദ്രമോഹൻ കൃതജ്ഞത രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്