കേരളത്തിന് പുറത്ത് വിവിധ കോളേജുകളിൽ പഠിച്ച എഞ്ചിനീയറുമാരുടെ കൂട്ടായ്‌മയായ കേരളൈറ്റ് എഞ്ചിനീയേഴ്‌സ് അസ്സോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. 2024 ഒക്ടോബർ 11-ന് അബ്ബാസിയയിലെ ആസ്പെയർ ഇന്റർനാഷണൽ സ്കൂളിൽ രാവിലെ 10 മണി മുതലാണ് പൈതൃകം’24 എന്ന പേരിൽ വളരെ വിപുലമായ രീതിയിൽ ഓണാഘോഷവും, 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും സംഘടിപ്പിച്ചത്. സംഘടനയിലെ വനിതകൾ തിരിതെളിയിച്ച് കൊണ്ട് ആരംഭിച്ച ചടങ്ങിൽ, പ്രസിഡന്റ് എബി സാമുവേൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സ്മിജോയ് അഗസ്റ്റിൻ, ട്രഷറർ ശ്യാം സഹദേവ് എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി രഞ്ജു എബ്രഹാം ആശംസയും, ആർട്സ് സെക്രട്ടറി ജിതിൻ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.
കേരളത്തിന്റെ തെക്ക് മുതൽ പടിഞ്ഞാറ് വരെ പടർന്ന് കിടക്കുന്ന എല്ലാ ജില്ലകളിലേയും സാംസ്കാരിക പൈതൃകങ്ങളേയും, ആഘോഷങ്ങളെയും, പ്രധാനപ്പെട്ട സ്ഥലങ്ങളെയും എല്ലാം അവതരിപ്പിച്ചു കൊണ്ട് കാഴ്ചക്കാരിൽ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി, അവിസ്മരണീയ അനുഭവം നൽകിയാണ് പൈതൃകം’24 -ന് തിരശീല വീണത്. കേരളൈറ്റ് എഞ്ചിനീയേഴ്‌സ് അസ്സോസിയേഷൻ കുടുംബാങ്ങങ്ങൾ അവതരിപ്പിച്ച കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, മാർഗ്ഗംകളി, ഒപ്പന, ആറന്മുള വഞ്ചിപ്പാട്ട്, തെയ്യം കെട്ടൽ എന്നിവയും, കുട്ടികളുടേയും, മുതിർന്നവരുടെയും നൃത്തവും, കുട്ടികൾ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്കും, കേരളത്തിലെ കലകളേയും, പരമ്പരാഗത വസ്ത്രധാരണ രീതിയെയും അനാവരണം ചെയ്ത ഫാഷൻ ഷോയും പൈതൃകം’24-ന്റെ മുഖ്യ ആകർഷണങ്ങളായിരുന്നു. കേരളൈറ്റ് എഞ്ചിനീയർസ് അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ സന്തോഷ് കുമാർ ജി, മാർഷൽ ജോസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
നാനൂറിലധികം ആളുകൾ പങ്കെടുത്ത ഓണാഘോഷപരിപാടികൾ വൈകുന്നേരം നാല് മണിയോടെ പര്യവസാനിച്ചു.
More Stories
ആഭ്യന്തര മന്ത്രാലയം നവംബർ 5 ചൊവ്വാഴ്ച രാവിലെ സൈറൺ ടെസ്റ്റ് നടത്തും
സാൽമിയയിൽ അനുമതിയില്ലാതെ പരിപാടി നടത്തിയ സംഘാടകരും ജീവനക്കാരും കസ്റ്റഡിയിൽ
ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈറ്റിന്റെ (BPK) നേതൃത്വത്തിൽ “ഇഗ്ളൂ ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2” സംഘടിപ്പിക്കുന്നു .