ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രവാസി ഫുട്ബാൾ ആരാധകരെ ആവേശത്തിലാക്കിയ കെഫാക് ഫസ്റ്റ് എഡിഷൻ അന്തർ ജില്ലാ ചലഞ്ചേർ കപ്പ് കെ ഡി എൻ എ കോഴിക്കോടിന് . ഫൈനലിൽ ചില്ലീസ് എറണാകുളത്തെ ടൈബ്രെക്കറിൽ പരാജയപ്പെടുത്തിയാണ് കെ ഡി എൻ എ കോഴിക്കോട് ചാമ്പ്യന്മാരായത് .നാലു ഗ്രൂപ്പുകളിലായി പതിമൂന്നോളം ജില്ലാ ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ അത്യന്തം ആവേശമായിരുന്നു ജില്ലാ ടീമുകളെ സപ്പോർട്ട് ചെയ്യാൻ നിരവധിപേരാണ് മത്സരങ്ങൾ വീക്ഷിക്കാൻ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത് .
കുവൈറ്റിലെ പ്രമുഖ ജില്ലാ അസോസിയേഷനുകൾ അവരുടെ കീഴിൽ ടീമുകളെ അണിനിരത്തി . ഫോക്ക് കണ്ണൂർ മൂന്നാം സ്ഥാനം നേടി . ടൂർണമെന്റിലെ മികച്ച താരങ്ങളായി അമീസ് (ഗോൾ കീപ്പർ – കെ ഡി എൻ എ കോഴിക്കോട് ) സുഹൂദ് (ടോപ് സ്‌കോറർ -ഫോക് കണ്ണൂർ ) ശബരീനാഥ് (പ്ലയെർ ഓഫ് ടൂർണ്ണമെന്റ് -ചില്ലീസ് എറണാകുളം ) ഷഹബാസ് (ഡിഫൻഡർ – കെ ഡി എൻ എ കോഴിക്കോട് ) എന്നിവരെ തിരഞ്ഞെടുത്തു . മത്സരങ്ങൾക്ക് കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെൻഡ് , ട്രഷറർ മൻസൂർ അലി , കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ റോബർട്ട് ബെർണാഡ് ,അബ്ദുൽ റഹ്മാൻ , കമറുദ്ധീൻ , ജോർജ്ജ് ജോസഫ് , അബ്ദുൽ ലത്തീഫ് , ഫൈസൽ ഇബ്രാഹിം , റബീഷ് , നൗഫൽ ആയിരം വീട് , ഉമൈർ അലി , ജംഷീദ് , റിയാസ് ബാബു , ഷനോജ് ഗോപി , നാസർ പള്ളത്ത് , നൗഷാദ് കെ സി , ഷുഹൈബ് , ഷാജു , ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും