ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് – സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സോക്കർ ലീഗിൽ ഗ്രൂപ്പ് ബി യിൽ നിന്നും ഫ്ളൈറ്റേഴ്‌സ് എഫ് സി , റൗദ എഫ് സി , സിൽവർ സ്റ്റാർസ് എസ് സി , ബിഗ്‌ബോയ്സ് ടീമുകൾ ക്വർട്ടറിൽ പ്രവേശിച്ചു .മാസ്റ്റേഴ്സ് ലീഗിൽ ഗ്രൂപ്പ് എ യിൽ നിന്നും സോക്കർ കേരള , ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റ് , സ്പാർക്സ് എഫ് സി , മാക് കുവൈറ്റ് എന്നീ ടീമുകളും , ഗ്രൂപ്പ് ബിയിൽ നിന്ന് സി എഫ് സി സാൽമിയ , ഫ്‌ളൈറ്റേഴ്‌സ് എഫ് സി , യങ് ഷൂട്ടേർസ് അബ്ബാസിയ ,മലപ്പുറം ബ്രദേഴ്‌സ് ടീമുകളും ക്വർട്ടറിൽപ്രവേശിച്ചു .
മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി രണ്ടാം മത്സരത്തിൽ സിയസ്കോ കുവൈറ്റ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി . മൂന്നാം മത്സരത്തിൽ സിൽവർ സ്റ്റാർസ് എസ് സി – മെറിറ്റ് അൽശബാബ് എഫ് സി മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു .
നാലാം മത്സരത്തിൽ സോക്കർ കേരള മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി . അഞ്ചാം മത്സരത്തിൽ സ്പാർക്സ് എഫ് സി ഇന്നോവേറ്റിവ് എഫ് സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി പരാജയപ്പെടുത്തി . ആറാം മത്സരത്തിൽ മാക് കുവൈറ്റ് ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യൻസ് എഫ് സിയെ പരാജയപ്പെടുത്തി .
സോക്കർ ലീഗിൽ ഒന്നാം മത്സരത്തിൽ സിയസ്കോ കുവൈറ്റ് ഒന്നിനെതിരെ രണ്ട് ഗോളുകൾക് സോക്കർ കേരളയെ യും രണ്ടാം മത്സരത്തിൽ ബിഗ്‌ബോയ്സ് എഫ് സി ഒരു ഗോളിന് സിൽവർ സ്റ്റാർസ് എസ് യെയും മൂന്നാം മത്സരത്തിൽ റൗദ എഫ് സി -കുവൈറ്റ് കേരളാ സ്റ്റാർസും ഓരോ ഗോളുകടിച്ചു സമനിലയിൽ പിരിഞ്ഞു നാലാം മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സിനെ പരാജയപോലെടുത്തി
മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി
മാസ്റ്റേഴ്സ് ലീഗിൽ ആമിർ (മെറിറ്റ് അൽശബാബ് ) നൗഷാദ് (സ്പാർക്സ് എഫ് സി )ഗോപിനാഥൻ (ബിഗ്‌ബോയ്സ് എഫ് സി )അഖിൽ (സോക്കർ കേരള ) ലത്തീഫ് (യങ് ഷൂട്ടേർസ് )സുനിൽ ( സിയസ്കോ കുവൈറ്റ് )നൗഫൽ (മാക് കുവൈറ്റ് )എന്നിവരെയും സോക്കർ ലീഗിൽ നസീം (റൗദ എഫ് സി ) ഷാനവാസ് (സിയസ്കോ കുവൈറ്റ്) മുഹ്‌സിൻ (ഫ്ളൈറ്റേഴ്‌സ് എഫ് സി ) നൂർ മുഹമ്മദ് (ബിഗ്‌ബോയ്സ് എഫ് സി ) എന്നിവരെയും തിരഞ്ഞെടുത്തു . മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി .
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ