ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് – സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സോക്കർ ലീഗിൽ ഗ്രൂപ്പ് ബി യിൽ സോക്കർ കേരള , മലപ്പുറം ബ്രദേഴ്‌സ് , ഫ്ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ വിജയിച്ചപ്പോൾ സിൽവർസ്റ്റാർസ് എസ് സി – റൗദ എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു
മാസ്റ്റേഴ്സ് ലീഗിൽ സോക്കർ കേരള ,
മെറിറ്റ് അൽശബാബ്, സ്പാർക്സ് എഫ് സി , മലപ്പുറം ബ്രദേഴ്‌സ് , സിൽവർ സ്റ്റാർസ് എസ് സി ടീമുകൾ വിജയിച്ചപ്പോൾ ബിഗ്‌ബോയ്സ് എഫ് സി – ഫ്‌ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു
മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ മലപ്പുറം ബ്രദേഴ്‌സ് ഒരു ഗോളിന് സെഗുറോ കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി ഉണ്ണി കൃഷ്ണൻ ആണ് ഗോൾ നേടിയത് രണ്ടാം മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സി -ബിഗ്‌ബോയ്സ് എഫ് സി മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെറിറ്റ് അൽ ശബാബ് എഫ് സി മാക് കുവൈത്തിനെ പരാജയപ്പെടുത്തി മെറിറ്റ് അൽശബാബിനു വേണ്ടി ഫൈസൽ , അഷ്‌റഫ് ആമിർ എന്നിവർ ഗോൾ നേടിയപ്പോൾ മാക് കുവൈത്തിന് വേണ്ടി . മൻസൂർ , ഷൈജു എന്നിവർ ഗോൾ നേടി . നാലാം മത്സരത്തിൽ സോക്കർ കേരള എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചാമ്പ്യൻസ് എഫ് സിയെ പരാജയപ്പെടുത്തി . സജീവ് ആനന്ദ് ഇരട്ട ഗോൾ നേടി . അഞ്ചാം മത്സരത്തിൽ സ്പാർക്സ് എഫ് സി ബ്ലാസ്‌റ്റേഴ്‌സ് കുവൈറ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സാദിഖ് ആണ് വിജയഗോൾ നേടിയത് . ആറാം മത്സരത്തിൽ സിൽവർ സ്റ്റാർസ് എസ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി. സിൽവർ സ്റ്റർസിന് വേണ്ടി നൗഷാദ് , അനീഷ് കുമാർ എന്നിവർ ഓരോ ഗോൾ ഫഹാഹീൽ ബ്രദേഴ്സിന് വേണ്ടി ബിജു മാമൻ ഒരു ഗോൾ മടക്കി .
മത്സരങ്ങൾ വീക്ഷിക്കാൻ മുഖ്യ അതിഥിയായി ജിനീഷ് സി ജോസ് (കുവൈറ്റ് വയനാട് അസോസിയേഷൻ )കളിക്കാരുമായി പരിചയപ്പെട്ടു .
സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കു സോക്കർ കേരള കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി .സോക്കർ കേരളക്ക് വേണ്ടി ജോൺപോൾ , അഷ്ബാക് , ഉനൈസ് , ദിനിൽ എന്നിവർ ഗോൾ ഓരോ നേടിയപ്പോൾ കേരള കുവൈറ്റ് കേരളാ സ്റ്റാർസിന് വേണ്ടി ബിബിൻ സതീഷ് ഒരു ഗോൾ നേടി . രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്‌സ് യങ് ഷൂട്ടേർസ് അബ്ബാസിയയെ പരാജയപ്പെടുത്തി മലപ്പുറം ബ്രദേഴ്സിന് വേണ്ടി ഫായിസ് രണ്ട് ഗോളുകൾ നേടിയ യങ് ഷൂട്ടേർസിന് വേണ്ടി സുഹൂദ് ഒരു ഗോൾ നേടി . മൂന്നാം മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സിയസ്കോ കുവൈറ്റിനെ പരാജയപ്പെടുത്തി ഫ്ളൈറ്റേഴ്സിനു വേണ്ടി അഭിരാം , വിവേക് എന്നിവർ ഓരോ ഗോൾ നേടി . നാലാം മത്സരത്തിൽ സിൽവർസ്റ്റാർസ് എസ് സി – റൗദ എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു
മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി . മാസ്റ്റേഴ്സ് ലീഗിൽ ആമിർ (മെറിറ്റ് അൽശബാബ് ) സാദിഖ് (സ്പാർക്സ് എഫ് സി )ഗോപിനാഥൻ (ബിഗ്‌ബോയ്സ് എഫ് സി )സജീവാനന്ദ് (സോക്കർ കേരള ) വിപിൻ (സെഗുറോ കേരളാ ചലഞ്ചേഴ്‌സ് )അനീഷ് കുമാർ( സിൽവർ സ്റ്റാർസ് എസ് സി )എന്നിവരെയും സോക്കർ ലീഗിൽ ബിബിൻ സതീഷ് (കുവൈറ്റ് കേരളാ സ്റ്റാർസ് ) ഫായിസ് (മലപ്പുറം ബ്രദേഴ്‌സ് ) സന്ദീപ് (ഫ്ളൈറ്റേഴ്‌സ് എഫ് സി ) ഷൈജൽ (റൗദ എഫ് സി ) എന്നിവരെയും തിരഞ്ഞെടുത്തു . മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി .
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ