ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫൈനലുകൾ മെയ് 10 നു വെള്ളിയാഴ്ച്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കും . മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക്ക് കണ്ണൂർ കെ ഡി എൻ എ കോഴിക്കോടിനെ നേരിടും സോക്കർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മലപ്പുറം എറണാകുളത്തെ നേരിടും ലൂസേഴ്‌സ് ഫൈനലിൽ മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം മലപ്പുറത്തെ നേരിടും സോക്കർ ലീഗിൽ കെ ഇ എ കാസർഗോഡ് ട്രാസ്ക് തൃശൂരിനെ നേരിടും .
വെള്ളിയാഴ്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ ഫോക്ക് കണ്ണൂർ എറണാകുളത്തെയും കെ ഡി എൻ എ കോഴിക്കോട് മലപ്പുറത്തെയും ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത് . ഫോക്ക് കണ്ണൂർ – എറണാകുളം മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യൻ മാരായി സെമിയിലെത്തിയ എറണാകുളം ആദ്യ പകുതിയിൽ തന്നെ കുര്യൻ ലൂടെ ഒരു ഗോൾ ലീഡ് നേടി രണ്ടാം പകുതിയിൽ ഫ്രീ കിക്കിലൂടെ ഉണ്ണി ഫോക്ക് കണ്ണൂരിനു വേണ്ടി സമനില ഗോൾ നേടി ടൈ ബ്രെക്കറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫോക് കണ്ണൂർ ജയം സ്വന്തമാക്കി . രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി വന്ന മലപ്പുറത്തെ കെ ഡി എൻ എ കോഴിക്കോട് ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടി ടൈ ബ്രെക്കറിൽ ജയം കോഴിക്കോടിനൊപ്പം .
സോക്കർ ലീഗിൽ എറണാകുളം കെ ഇ എ കാസർകോടിനെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ വന്നപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് ആദ്യ പകുതിയിൽ ശബരിനാഥിലൂടെ എറണാകുളം ഒരു ഗോൾ ലീഡ് നേടിയപ്പോൾ രണ്ടാം പകുതിയിൽ കാസർകോടിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഇബ്രാഹിം ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ മത്സരം ടൈ ബ്രെക്കറിലേക്ക് . എറണാകുളം മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കാസരഗോടിന്റെ മൂന്ന് കിക്കുകൾ എറണാകുളം ഗോൾ കീപ്പർ തടുത്തിട്ടു എറണാകുളം ഫൈനലിൽ പ്രവേശിച്ചു . രണ്ടാം സെമി ഫൈനലിൽ ട്രാസ്ക് തൃശൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം ഫൈനലിലെത്തി മലപ്പുറത്തിന് വേണ്ടി സഹൽ , ജാബിർ എന്നിവർ ഓരോ ഗോൾ നേടി സെമി ഫൈനലുകളിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ റാഷിദ് (മലപ്പുറം ) കുര്യൻ (എറണാകുളം ) സോക്കർ ലീഗിൽ സുമിത്ത് (എറണാകുളം ) ജവാദ് ( മലപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്