January 27, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കെഡിഎകെ ‘കോട്ടയം മഹോത്സവം 2025’ ജനുവരി 31 വെള്ളിയാഴ്ച

കോട്ടയം ഡിസ്‌റിക്റ്റ് അസോസിയേഷന്‍ കുവൈത്ത് (കെഡിഎകെ) മെഗാ പരിപാടിയായ ‘കോട്ടയം മഹോത്സവം 2025’ ജനുവരി 31 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസ്സിയ അസ്പയര്‍ ഇന്‍ഡ്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വൈകുനേരം 4 മണി മുതലാണ് പരിപാടി.
ജോസ് കെ മാണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
തോമസ് കെ തോമസ് MLA വിശിഡ്ടാഥിതിയായി സംബന്ധിക്കും.
യോഗത്തില്‍ കുവൈത്തിലുള്ള കോട്ടയംകാരായ സംരംഭകരെയും, മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ന്ന്, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജീ വേണുഗോപാലും മകന്‍ അരവിന്ദ് വേണുഗോപാലും നയിക്കുന്ന ഗാനസന്ധ്യ.


ചലച്ചിത്ര പിന്നണി ഗായിക നയന നായര്‍, ഗായകന്‍ വീപിന്‍ സേവിയര്‍, സ്റ്റാന്റ്റപ്പ് കോമേഡിയന്‍ റെജി രാമപുരം തുടങ്ങിയവരുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.
കെ ഡി എ കെ പ്രസിഡന്റ് ചെസ്സില്‍ ചെറിയാന്‍ രാമപുരം,ജനറല്‍ സെക്രട്ടറി അജിത്ത് സഖറിയ പീറ്റര്‍ , പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ ജെ ജോണ്‍, ലേഡീസ് വിങ്ങ് ചെയര്‍ പേര്‍സണ്‍ ട്രീസ എബ്രഹാം, വൈസ് പ്രസിഡന്റ്മാരായ ഹരികൃഷ്ണന്‍ മോഹന്‍, ഹാരോള്‍ഡ് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ സാം നന്ത്യാട്ട്, വിവിധ കമ്മറ്റി കണ്‍വീനേഴസുമാരായ സിബി തോമസ്, ജോണ്‍ കെ എബ്രഹാം, സുരേഷ് ജോര്‍ജ്, തോമസ് നാഗരൂര്‍, സജി സ്‌കറിയ, അജോ വെട്ടിത്താനം,ഷീന സുനില്‍ കോട്ടയത്തെ പ്രാദേശീക സംഘടനകളുടെ ഭാരവാഹികളായ ആന്റണി പീറ്റര്‍ ചങ്ങനാശ്ശേരി അസ്സോസ്സിയേഷന്‍, അഗസ്റ്റിന്‍ നെടുമുടി തൃക്കൊടിത്താനം അസ്സോസ്സിയേഷന്‍, സുനീഷ് മാത്യു കടപ്ലാമറ്റം അസ്സോസ്സിയേഷന്‍, മനോജ് മാത്യു വാകത്താനം അസ്സോസ്സിയേഷന്‍, അനൂപ് ആഡ്രൂസ് രാമപുരം അസ്സോസ്സിയേഷന്‍ കോട്ടയത്തെ കോളജ് ആലൂമിനി അസോസ്സിയേഷന്‍ ഭാരവാഹികളായ മാത്യു സഖറിയ, ജിജു ചാക്കോ ബസേലിയസ് കോളജ്, ഷിബു ജോസ് പാലാ സെന്റ് തോമസ് കോളജ്, ജിമ്മി ജോര്‍ജ് കുറുവിലങ്ങാട് ദേവമാതാ കോളജ്,സുരേഷ് ടി ഐസക്ക് കുവൈത്ത്് നേറ്റീവ് മ്പോള്‍ ഫെഡറേഷന്‍ തുടങ്ങിയവര്‍ പരിപാടിയുടെവിശദീകരണംനല്‍കി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!