മനുഷ്യരാശിക്ക് തന്നെ വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിയുടെ സംഹാരതാണ്ഡവത്തിനെതിരെയുള്ള പ്രതിരോധിരോധമായും
പ്രവാസലോകത്തെ ഏകാന്ത ജീവിതത്തിനിടയിൽ കുട്ടികളിലേയും മുതിർന്നവരിലേയും കഴിവിനെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ലക്ഷ്യമിട്ട് ഉടൽ മിനുക്ക് സീസൺ 1 അഭിനയകളരി പ്രശസ്ത നാടക ചാനൽ പ്രവർത്തകനായ അനൂപ് മറ്റത്തൂരിൻ്റെ നേതൃത്വത്തിൽ മങ്കഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രശസ്ത നാടക സിനിമ രചയിതാവും സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ഷമേജ് കുമാർ പരിപാടി ഉത്ഘാടനം ചെയ്ത് ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ചു.
സമകാലിക വിഷയങ്ങളുടെ നിറവോടെ ഗോവിന്ദ് ശാന്ത യുടെ ഒറ്റായാൾ നാടകം ‘ട്രാഫിക്’ അവതരിപ്പിച്ചു.
കലാസദൻ സ്ഥാപകനും നടൻ, സംവിധായകൻ,രചയിതവ് ഗായകനുമായ
അനീഷ് അടൂർ ‘പാട്ടും പറച്ചിലും ‘ പരിപാടിക്ക് നേതൃത്വം വഹിച്ച് സംസാരിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ മധുവഫ്ര പ്രസ്തുത പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്റർ സ്ഥാനം നിർവ്വഹിച്ചു
കുവൈത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാടക സിനിമ പ്രവത്തകരും കലാപ്രേമികളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
More Stories
കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 325 പേരുടെ വിലാസം കൂടി നീക്കം ചെയ്തു .
കുവൈറ്റിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പ്രിൻറ് ചെയ്യുന്നതിന് 10 ദിനാർ ഫീസ് ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം