ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിമാന യാത്രാനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന എയർലൈൻ കമ്പനികളുടെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു .
സ്‌കൂൾ അവധിക്കാലങ്ങളിലും, ആഘോഷങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിലും അമിത നിരക്ക് ഈടാക്കുന്ന നടപടികൾക്കെതിരെ നിരന്തര പ്രതിഷേധമുണ്ടായിട്ടും സ്ഥിതി തുടരുകയാണ്, കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ് .
ഈ പ്രതിസന്ധി പരിഹരിക്കാൻ എയർലൈൻസ് അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നും , പ്രവാസികളനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ചാർട്ടേർഡ് വിമാന സർവീസ് ഏർപെടുത്താനുള്ള തീരുമാനത്തോട് അനുഭാവപൂർവ്വം പ്രതികരിക്കാനും, എത്രയും വേഗം അനുമതി നൽകുവാനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ ആവശ്യപ്പെട്ടു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്