ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി : പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഘോഷ പരിപാടികൾ നിർത്തിവയ്ക്കാനുള്ള കുവൈറ്റ് ഗവണ്മെന്റിന്റെയും ഇന്ത്യൻ എംബസ്സിയുടെയും നിർദേശത്തെ തുടർന്ന് “ഗുൽമോഹർ 2023” മെഗാ സാംസ്കാരിക മേള മറ്റൊരു തിയതിയിലേയ്ക്ക് മാറ്റിവയ്ക്കുന്നതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നതായും പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് ശൈമേഷ് കെ കെ സംഘാടക സമിതി ജനറൽ കൺവീനർ ടി വി ഹിക്മത്ത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു