ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി നടന്ന വിവിധ സാഹിത്യ രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ” കേരള വികസനം, സാധ്യതകളും പ്രതിസന്ധികളും” എന്ന വിഷയത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ സാജു സ്റ്റീഫൻ ( കുവൈറ്റ് ) ഒന്നാം സ്ഥാനം നേടി. ജോബി ബേബി, ലിപി പ്രസീദ് ( കുവൈറ്റ് ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെറുകഥ രചന മത്സരത്തിൽ മനോജ് കോടിയത്ത് ( ദുബായ് ) ഒന്നാം സ്ഥാനവും, ഹുസൈൻ തൃത്താല ( ദോഹ ), റീനാ സാറാ വർഗീസ് ( കുവൈറ്റ് ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി. കവിതാരചന മത്സരത്തിൽ ഉത്തമൻ കുമാരൻ ( കുവൈറ്റ് ) ഒന്നാം സ്ഥാനവും ജ്യോതിദാസ് നാരായണൻ ( കുവൈറ്റ്), ശിഹാബുദ്ധീൻ . ടി ( ദുബായ് ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .
വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് സമ്മാനാർഹരായവരെ തെരെഞ്ഞെടുത്തത്.
വിജയികൾക്കുള്ള സമ്മാന വിതരണം ആഗസ്ത് 4 വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ സംഘടിപ്പിച്ചിട്ടുള്ള സാഹിത്യോത്സവത്തിൽ വച്ച് നടക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു