January 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കല കുവൈറ്റിന്റെ കാരുണ്യ സ്പർശം; ഭവന പദ്ധതിയിലെ ആദ്യ വീടിന് തറക്കല്ലിട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്  സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് നാല്പത്തഞ്ചാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി ഭവന രഹിതരായ അംഗങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളിൽ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് നടന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമായ സഖാവ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിപിഐഎം നോർത്ത് പറവൂർ ഏരിയാ സെക്രട്ടറി സഖാവ് ടി ആർ ബോസ്സ് കല്ലിടൽ നിർവ്വഹിച്ചു. വി യു ശ്രീജിത്ത്‌ (പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്), സഖാവ് വത്സൻ (കേരള പ്രവാസി സംഘം), ഫസൽ റഹുമാൻ (വാർഡ് മെമ്പർ), പി ആർ ബാബു (കല കുവൈറ്റ് ) തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കല ട്രസ്റ്റ് സെക്രട്ടറി സുദർശനൻ കളത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രവാസി സംഘം ഏരിയ പ്രസിഡന്റ് സുരേഷ് നന്ദി പറഞ്ഞു. കല കുവൈറ്റ് മുൻ ഭാരവാഹികളായ ജിജോ ഡോമാനിക് , വീനീത കുക്കറി, സുമതി ബാബു എന്നിവരുൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. മറ്റു വീടുകളുടെ നിർമ്മാണത്തിന് വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും ഉടൻതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!