കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റ് 2022 ജൂൺ 17 , വെള്ളിയാഴ്ച അൽ ഷബാബ് സ്പോർട്സ് ക്ലബ് (ഐ സ്‍മാഷ്ബാഡ്‌മിന്റൺ കോർട്ട്) അഹമ്മദിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കലയുടെ അംഗങ്ങൾക്കായി പ്രൊ -അഡ്വാൻസ് ഡബിൾസ് , ഇന്റർമീഡിയേറ്റ് ഡബിൾസ്, ലേഡീസ് ഡബിൾസ്, ചിൽഡ്രൻസ് ഡബിൾസ് എന്നിങ്ങനെയാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് കൺവീനർമാർ മുഖാന്തിരം ജൂൺ 10 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ടൂർണ്ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരണ യോഗം . മംഗഫ് കല സെന്ററിൽ വെച്ച് നടന്നുകല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ ടൂർണ്ണമെന്റിനെപ്പറ്റി വിശദീകരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറായി സജിൻ മുരളി, വിവിധ ചുമതലക്കാരായി സുരേഷ് കാട്ടാക്കട, ദേവദാസ്, ജയേഷ്, അനൂപ്, ആസഫ് അലി, അജിത്ത്, ജോതീഷ് പി ജി, ജോതീഷ് ചെറിയാൻ, ജിനു മക്കട, ഗോപികൃഷ്ണൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫഹഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം സ്വാഗതം പറഞ്ഞ യോഗത്തിന് ജനറൽ കൺവീനർ സജിൻ മുരളി നന്ദി പറഞ്ഞു. മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 99858528 ,50651511(ഫഹാഹീൽ ) , 65080375 (അബുഹലീഫ),90049927 (സാൽമിയ ),67759509 (അബ്ബാസിയ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്